Select Your Language

Notifications

webdunia
webdunia
webdunia
webdunia

36-ാം വയസ്സില്‍ ഡബ്ല്യൂഡബ്ല്യൂഇ മുന്‍ ചാമ്പ്യന്‍ ബ്രേ വയറ്റ് അന്തരിച്ചു

36-ാം വയസ്സില്‍ ഡബ്ല്യൂഡബ്ല്യൂഇ മുന്‍ ചാമ്പ്യന്‍ ബ്രേ വയറ്റ് അന്തരിച്ചു

കെ ആര്‍ അനൂപ്

, വെള്ളി, 25 ഓഗസ്റ്റ് 2023 (10:35 IST)
ഡബ്ല്യൂഡബ്ല്യൂഇ മുന്‍ ചാമ്പ്യന്‍ ബ്രേ വയറ്റ് അന്തരിച്ചു. 36 വയസ്സാണ് പ്രായം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.ഡബ്ല്യൂഡബ്ല്യൂഇ ചീഫ് കണ്ടന്റ് ഓഫീസര്‍ ട്രിപിള്‍ എച്ചാണ്(പോള്‍ മൈക്കല്‍ ലെവിസ്‌ക്യു) മരണവാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി റെസിലിംഗ് രംഗത്ത് ബ്രേ വയറ്റ് സജീവമായിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ തന്നെയാണ് അദ്ദേഹം മാറി നില്‍ക്കാനുള്ള കാരണം.
 
ബ്രേ വയറ്റ് 2009 മുതലായിരുന്നു ഡബ്ല്യൂഡബ്ല്യൂഇയുടെ ഭാഗമായത്. വളരെ വേഗത്തില്‍ തന്നെ ഈ രംഗത്തില്‍ തിളങ്ങാന്‍ അദ്ദേഹത്തിനായി.ഡബ്ല്യൂഡബ്ല്യൂഇയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സൂപ്പര്‍താരമായി വളര്‍ന്നു. ആരാധകരെ ആകര്‍ഷിക്കുന്നതിനായി വ്യത്യസ്തമായ പ്രകടന രീതികള്‍ അദ്ദേഹം കൊണ്ടുവന്നു. ഇതെല്ലാം തന്നെ ശ്രദ്ധ നേടുകയും ചെയ്തു.ഡബ്ല്യൂഡബ്ല്യൂഇ ചാമ്പ്യന്‍ ആകാന്‍ മൂന്ന് തവണ ബ്രേ വയറ്റിന് ആയി.ഡബ്ല്യൂഡബ്ല്യൂഇ ചാമ്പ്യന്‍ഷിപ്പ് ഒരുതവണയും യൂണിവേഴ്‌സല്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടുതവണയും സ്വന്തമാക്കി.സ്മാക്ക്ഡൗണ്‍ ടാഗ് ടീം ചാമ്പ്യന്‍ഷിപ്പില്‍ റാണ്ടി ഓര്‍ട്ടന്‍ അടക്കമുള്ള ഇതിഹാസ താരങ്ങള്‍ക്കൊപ്പം മത്സരിച്ചു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോര്‍ജിയ തിരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍