ബ്രസീലില്‍ ഫൈസര്‍ ബയോടെക്കിന്റെ കൊവിഡ് വാക്‌സിന് അനുമതി ലഭിച്ചു. ആദ്യമായിട്ടാണ് ഒരുവാക്‌സിന് ബ്രസീലില്‍ പൂര്‍ണ അനുമതി ലഭിക്കുന്നത്. ചൊവ്വാഴ്ച ബ്രസീല്‍ ഹെല്‍ത്ത് റെഗുലേറ്ററാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ആസ്ട്രാ സെനക്കയുടെയും ചൈനീസ് സിനോവാകിന്റെയും വാക്‌സിനുകള്‍ക്ക് ബ്രസീല്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അവ അടിയന്തര ആവശ്യത്തിനുമാത്രമായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം ലോകത്ത് മൂന്നര ലക്ഷത്തിലധികം പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ കൊവിഡ് മരണസംഖ്യ 25 ലക്ഷത്തോട് അടുക്കുകയാണ്.