Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് 19: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഐസിയുവിലേക്ക് മാറ്റി

കൊവിഡ് 19: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഐസിയുവിലേക്ക് മാറ്റി

അഭിറാം മനോഹർ

, ചൊവ്വ, 7 ഏപ്രില്‍ 2020 (08:38 IST)
കൊവിഡ് 19 രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഐസിയുവിലേക്ക് മാറ്റി.ഞായറാഴ്ച്ച രാത്രിയാണ് 55 വയസ്സുള്ള ബോറിസ് ജോണ്‍സന്റെ ആരോഗ്യനില വഷളായത്. പനിയും ചുമയും ശക്തമായതോടെ ആരോഗ്യസംഘത്തിന്റെ നിർദേശാനുസരണം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
 
കഴിഞ്ഞ മാർച്ച് 27 മുതൽ തന്നെ കൊവിഡ് ലക്ഷണങ്ങളുമായി പ്രധാനമന്ത്രി ജോൺസൻ ഐസൊലേഷനിലായിരുന്നു.എന്നാല്‍ രോഗലക്ഷണങ്ങള്‍ മാറാതിരുന്ന സാഹചര്യത്തില്‍ ഇന്ന് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ബോറിസ് ജോണ്‍സന്റെ ആറുമാസം ഗര്‍ഭിണിയായ പങ്കാളിയും കൊവിഡ് ബാധിച്ച് ഐസൊലേഷനിലാണ്.പ്രധാനമന്ത്രിക്ക് അസുഖം സ്ഥിരീകരിച്ചതോടെ വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് പ്രധാനമന്ത്രിയുടെ ചുമതല വഹിക്കും. ഇതുവരെ 5,373 പേരാണ് ബ്രിട്ടണിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട്ടിൽ നിസാമുദ്ദീനിൽ നിന്നെത്തിയ 48 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, മരണസംഖ്യ ആറായി