മക്കയിൽ ബസ് അപകടം: ഇന്ത്യക്കാരനടക്കം മൂന്നു മരണം - മലയാളികൾക്ക് പരുക്ക്

ചൊവ്വ, 13 ഓഗസ്റ്റ് 2019 (19:25 IST)
മക്കയില്‍ നിയന്ത്രണം വിട്ട ബസ് പാഞ്ഞുകയറി രണ്ടു ഇന്ത്യക്കാരടക്കം മൂന്നു പേർ മരിച്ചു. മക്ക ഹാളിനടുത്തായിരുന്നു അപകടം. മലയാളികളടക്കം നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സർക്കാർ വഴി ഹജിനെത്തിയ കോഴിക്കോട്‌ സ്വദേശിനി ജമീലയും ജിദ്ദയിൽ നിന്ന് ഹജ്‌ സേവനത്തിനെത്തിയ കെഎംസിസി വൊളന്‍റിയർ പെരിന്തൽമണ്ണ സ്വദേശി ഇഖ്ബാലും ആണ് പരുക്കേറ്റ മലയാളികളിൽ രണ്ടു പേർ.

ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മരിച്ച ഹാജിമാർ. ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഹാജിമാരുമായി അമിത വേഗത്തില്‍ സഞ്ചരിച്ച ബസ് തീര്‍ഥാടകരുടെ ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പലരും തെറിച്ചു പോയി. ഹാജിമാരും സമീപ വാസികളും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഒറ്റ ഓട്ടോറിക്ഷയിൽ 24 പേർ, വീഡിയോ കണ്ട് കണ്ണുതള്ളി ആളുകൾ !