മാരുതി സുസൂക്കിയുടെ പ്രീമിയം എംപിവി എക്സ്എൽ 6നായി ബുക്കിംഗ് ആരംഭിച്ചു, വാഹനം 21ന് വിപണിയിലേക്ക് !

ശനി, 10 ഓഗസ്റ്റ് 2019 (20:05 IST)
ജനപ്രിയ വാഹനമായ എർട്ടിഗയെ അടിസ്ഥാനപ്പെടുത്തി സുസൂക്കിയുടെ പുതിയ എംപിവി എക്സ്എൽ6നായുള്ള ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപ നൽകി നെക്സ ഡീലർഷിപ്പുകൾ വഴിയും ഓൺലൈനായും വാഹനം ബുക്ക് ചെയ്യാം. മൂന്നു നിരകളിലായി ആറു‌പേർക്ക് സഞ്ചരിക്കാവുന്ന വാഹനം പ്രീമിയം എംപി‌വിയെ ഓഗസ്റ്റ് 21ന് കമ്പനി വിപണിയിൽ അവതരിപ്പിക്കും. 
 
വാഹനത്തിന്റെ കൂടുതൽ ചിത്രങ്ങൾ മാരുതി സുസൂക്കി നേരത്തെ പുറത്തുവിട്ടിരുന്നു. ഗ്രില്ലികളും സീറ്റീംഗ് ഓർഡറും, ഡാഷ്ബോർഡും ഇൻഫോടെയിന്മെന്റ് സംവിധാനവും കൂടുതൽ വ്യക്തമാക്കുന്ന ചിത്രങ്ങളാണ് മാരുതി സുസൂക്കി പുറത്തുവിട്ടിരുന്നത്. സ്പോട്ടി ഗ്രില്ലുകളും, ഡേടൈം റണ്ണിംഗ് ലൈറ്റുകളോടുകൂടിയ ഹെഡ്‌ലാമ്പുകളും. ഉയർന്ന ബോണറ്റും വാഹനത്തിന് ഒരു എസ്‌യുവിയുടെ ലുക്ക് തന്നെ നൽകുന്നുണ്ട്. അൽപം മസ്‌കുലർ എന്ന തോന്നിക്കുന്ന ഡിസൈൻ ശൈലിയിലാണ് വാഹനത്തെ ഒരുക്കിയിരിൽക്കുന്നത്.
 
വാഹനത്തിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങൾ നേരത്തെ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. പുതിയ എംപിവിയെ കുറിച്ച് കുടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. വാഹനത്തിന്റെ ഉയർന്ന വകഭേതങ്ങളിൽ എസ്‌യു‌വികളിലേതിന് സമനമായി സൺറൂഫ് അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ. 1.5 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് വാഹനത്തെ പ്രതീക്ഷിക്കപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മരണത്തിൽനിന്നും രക്ഷിച്ച സൈനികന്റെ കാല് തൊട്ട് തൊഴുത് യുവതി, വീഡിയോ വൈറൽ !