Publish Date: Tue, 26 Sep 2023 (08:35 IST)
Updated Date: Tue, 26 Sep 2023 (08:37 IST)
കാനഡയിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ ഖാലിസ്ഥാന്‍ സംഘടനകളുടെ പ്രതിഷേധം. നിജ്ജാര്‍ വധത്തിന്റെ ഉത്തരവാദി ഇന്ത്യയെന്ന മുദ്രാവാക്യം വിളികളുമായാണ് ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി എംബസിക്ക് മുന്നില്‍ എത്തിയത്. ഇന്ത്യയുടെ പതാക ഖാലിസ്ഥാന്‍ വാദികള്‍ കത്തിച്ചു. കൂടാതെ പ്രധാനമന്ത്രി മോദിയുടെ കട്ടൗട്ടിന് നേരെ ചെരിപ്പെറിയുകയുണ്ടായി. ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം കാനഡയുടെ പതാക ഏന്തിയവരും സമരത്തിന് എത്തി. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്ന് സംസാരിക്കും.