Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിലെ കർഷകരുടെ സ്ഥിതി ആശങ്കാജനകമെന്ന് ജസ്റ്റിൻ ട്രൂഡോ, ട്രൂഡോയുടെ അറിവില്ലായ്‌മയെന്ന് കേന്ദ്ര സർക്കാർ

ഇന്ത്യയിലെ കർഷകരുടെ സ്ഥിതി ആശങ്കാജനകമെന്ന് ജസ്റ്റിൻ ട്രൂഡോ, ട്രൂഡോയുടെ അറിവില്ലായ്‌മയെന്ന് കേന്ദ്ര സർക്കാർ
, ചൊവ്വ, 1 ഡിസം‌ബര്‍ 2020 (19:08 IST)
ഇന്ത്യയിലെ കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡൊ നടത്തിയ അഭിപ്രായങ്ങൾ അറിവില്ലായ്‌മയും അനാവശ്യവുമെന്ന് കേന്ദ്രസർക്കാർ. ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ട്രൂഡൊ മോശം അഭിപ്രായങ്ങൾ പറയരുതായിരുന്നുവെന്നും കേന്ദ്രം സൂചിപ്പിച്ചു.
 
ഇന്ത്യയിലെ കർഷകരുടെ സാഹചര്യത്തിൽ ആശങ്കയുള്ളതായാണ് ജസ്റ്റിൻ ട്രൂഡോ അഭിപ്രായപ്പെട്ടത്. കർഷക സമരത്തെ പിന്തുണച്ച ട്രൂഡോ സമാധാനപരമായ പ്രതിഷേധത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കാനഡ എല്ലായ്പ്പോഴും കൂടെ ഉണ്ടായിരിക്കും എന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം ട്രൂഡോയ്ക്ക് മറുപടിയുമായെത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് 5375 പേർക്ക് കൊവിഡ്, 26 മരണം,6151 പേർക്ക് രോഗമുക്തി