Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്തെ മുഴുവൻ കർഷക സംഘടനകളെയും ക്ഷണിയ്ക്കാതെ ചർച്ചയ്ക്കില്ല: നിലപട് കടുപ്പിച്ച് കർഷകർ

രാജ്യത്തെ മുഴുവൻ കർഷക സംഘടനകളെയും ക്ഷണിയ്ക്കാതെ ചർച്ചയ്ക്കില്ല: നിലപട് കടുപ്പിച്ച് കർഷകർ
, ചൊവ്വ, 1 ഡിസം‌ബര്‍ 2020 (10:15 IST)
ഡൽഹി: രാജ്യത്തെ മുഴുവൻ കർഷക സംഘടനകളെയും ക്ഷണിയ്ക്കാതെ ചർച്ചകയ്ക്കില്ലെന്ന് നിലപാട് സ്വീകരിച്ച് കർഷകർ. അതിർത്തികൾ അടച്ചുള്ള കർഷകരുടെ സമരം ശക്തമായതോടെ കർഷകരുമായി ഇന്ന് ചർച്ചയ്ക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. എന്നാൽ എല്ലാ കർഷക സംഘടനകളെയും ചർച്ചയിലേയ്ക്ക് ക്ഷണിച്ചിരുന്നുല്ല. മുഴുവൻ സംഘടനകളെയും ക്ഷണിയ്ക്കാതെ ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ഇതോടെ കർഷകർ നിലപാട് സ്വീകരിയ്ക്കുകയായിരുന്നു.
 
രാജ്യത്ത് 500 ലധികം കർഷക സംഘടനകളുണ്ട്. എന്നാൽ 32 സംഘടനകളെ മാത്രമേ കേന്ദ്ര സർക്കാർ ചർച്ചകൾക്ക് ക്ഷണിച്ചിട്ടൊള്ളു എന്നും എല്ലാ സംഘടനകളെയും ക്ഷണിയ്ക്കാതെ ചർച്ചകൾക്ക് ഞങ്ങൾ പോകില്ലെന്നും. ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മറ്റി വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി. ഇന്ന് മൂന്നുമണിയോടെ ചർച്ചയ്ക്ക് തയ്യാറാണ് എന്ന് വ്യക്തമാക്കിയാണ് കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമർ കർഷകരെ ക്ഷണിച്ചത്.
 
അതേസമയം ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ ഡൽഹിയിലേയ്ക്കുള്ള അഞ്ച് അതിർത്തി പാതകളും അടച്ച് സമരം ശക്തമാക്കും എന്ന് കർഷകർ കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി. സോനിപത്ത്, റോത്തക്ക് (ഹരിയാന), ജയ്പുർ (രാജസ്ഥാൻ), ഗാസിയാബാദ്–ഹാപുർ, മഥുര (യുപി) എന്നീ അഞ്ച് അതിർത്തി പാതകളും തടയും എന്നാണ് കർഷകരുടെ മുന്നറിയിപ്പ്. കർഷകർ ഡൽഹിയിലേയ്ക്ക് എത്തുന്നത് ചെറുക്കാൻ റോഡിൽ കുഴിയെടുത്തും കോൺക്രീറ്റ് കട്ടകകൾ റോഡിന് കുറുകെ അടുക്കിയും, ബാരിക്കേടുകൾകൊണ്ട് ബന്ദിച്ചും പ്രതിരോധം തീർക്കുകയാണ് ഡൽഹി പൊലീസ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂനമര്‍ദം: തിരുവനന്തപുരം ജില്ലയില്‍ നാലുദിവസം അതീവ ജാഗ്രതാ നിര്‍ദേശം; മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും വിലക്ക്