Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ, സൗജന്യമായി വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

Cancer Vaccine

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 18 ഡിസം‌ബര്‍ 2024 (18:31 IST)
കാന്‍സറിനെതിരെ റഷ്യ എംആര്‍എന്‍എ വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. ക്യാന്‍സര്‍ രോഗികള്‍ക്ക് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിലെ റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രി കപ്രിന്‍ അറിയിച്ചു. 
 
നിരവധി ഗവേഷണ കേന്ദ്രങ്ങളുമായി സഹകരിച്ചാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. 2025 ന്റെ തുടക്കത്തോടെ ഇത് പൊതു ഉപയോഗത്തിനായി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാക്സിന്റെ പ്രീ-ക്ലിനിക്കല്‍ ട്രയലുകളില്‍ അത് ട്യൂമര്‍ ഉണ്ടാകുന്നതിനെയും ക്യാന്‍സര്‍ സാധ്യതയുള്ള മെറ്റാസ്റ്റേസുകളേയും പ്രതിരോധിക്കുന്നതായി കാണിച്ചുവെന്നും ഗമാലിയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗ് റഷ്യന്‍ വാര്‍ത്താ എജന്‍സിയായ ടാസിനോട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലസ്തീനിയന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തില്‍ ഇസ്രായേലികള്‍ക്കുനേരെ വെടിയുതിര്‍ത്തു