Select Your Language

Notifications

webdunia
webdunia
webdunia
webdunia

നരഭോജികളായ തടവുകാര്‍ സഹതടവുകാരെ കൊലപ്പെടുത്തി ചുട്ടു തിന്നു - വീഡിയോ കാണാം!

നരഭോജികളായ തടവുകാര്‍ 26 സഹതടവുകാരെ കൊലപ്പെടുത്തി ചുട്ടു തിന്നു! - വീഡിയോ കാണാം

നരഭോജികളായ തടവുകാര്‍ സഹതടവുകാരെ കൊലപ്പെടുത്തി ചുട്ടു തിന്നു - വീഡിയോ കാണാം!
ബ്രസീലിയ , ബുധന്‍, 25 ജനുവരി 2017 (20:07 IST)
നരഭോജികളായ തടവുകാര്‍ സഹതടവുകാരെ കൊലപ്പെടുത്തി ചുട്ടു തിന്നെന്ന് റിപ്പോര്‍ട്ട്. ബ്രസീലിലെ നതാല്‍ എന്ന പട്ടണത്തിലെ അല്‍ക്കാക്കസ് എന്ന ജയിലിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആരോ കാമറയില്‍ പകര്‍ത്തി പുറത്തു വിട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.

കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. 26 തടവുകാര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സഹതടവുകാരെ കൊന്ന ശേഷം ശരീരം പല കഷണമാക്കിയ ശേഷം തീയുടെ മുകളില്‍ വെച്ച് ചുട്ടെടുക്കുകയായിരുന്നു. റിയോ ഡി ജനീറോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് കച്ചവടം നടത്തി ജയിലിലായ സംഘമാണ് ക്രൂരമായ പ്രവര്‍ത്തി നടത്തിയത്.

ജയിലിനുള്ളില്‍ കൊല്ലപ്പെട്ടവരുടെ തലയുള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ ചിതറി കിടക്കുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലായതിനാല്‍ പൊലീസ് സമ്മര്‍ദ്ദത്തിലായി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അവരുടെ ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കാന്‍ സാധിക്കാത്തതാണ് പൊലീസിനെ കുഴയ്‌ക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിപിഐ പോരിനോ ?; മുഖ്യമന്ത്രിക്ക് ചുട്ട മറുപടിയുമായി കാനം രംഗത്ത്