Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു; വത്തിക്കാൻ കർദിനാൾ ജോർജ്ജ് പെല്ലിനു ആറു വർഷം തടവ്

ഇരുപ്പത്തിരണ്ടു വർഷം മുൻപ് നടന്ന പീഡന കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

George Pell
, ബുധന്‍, 13 മാര്‍ച്ച് 2019 (11:30 IST)
പ്രായപൂർത്തിയാകാത്ത അൾത്താരബാലന്മാരെ ലൈംഗീകമായി ഹീഡിപ്പിച്ച കേസിൽ വത്തിക്കാനിലെ മുതിർന്ന ബിഷപ്പ് ജോർജ്ജ് പെല്ലിനെ ആറു വർഷം തടവു ശിക്ഷ വിധിച്ചു. അഞ്ച് ആഴ്ച്ചകൾ നീണ്ട രഹസ്യ വിചാരണയ്ക്കു ശേഷമാണ് വിധി. വിക്ടോറിയാ കൗണ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്. 
 
1966ൽ മെൽബണിൽ ആർച്ച് ബിഷപ്പായിരിക്കെ സെന്റ് പാട്രിക്ക് കത്തീഡ്രലിൽ ഞായറാഴ്ച്ച കുർബാനയ്ക്കു ശേഷം പതിമൂന്നു വയസ്സുളള അൾത്താര ബാലകന്മാരെ പള്ളിമേടയിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.ഇരുപ്പത്തിരണ്ടു വർഷം മുൻപ് നടന്ന പീഡന കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

പീഡനത്തിനിരയായ കുട്ടികളിൽ ഒരാൾ പെല്ലിനെതിരെ കോടതിയിൽ മൊഴി നൽകിയിരുന്നു. മറ്റൊരാൾ 2014ൽ അപകടത്തിൽ മരിച്ചു. വത്തിക്കാനിലെ മൂന്നാമത്തെ ശക്തനായ കർദ്ദിനാളാണ് ജോർജ്ജ് പെൽ. വത്തിക്കാൻ ട്രഷററും പോപ്പിന്‍റെ ഉപദേഷ്ടാവുമായിരുന്നു ഇദ്ദേഹം. ലൈം​ഗികാതിക്രമ കേസിൽ ഉള്‍പ്പെട്ടതിന് പിന്നാലെ ജോര്‍ജ്ജ് പെല്ലിനെ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയപ്പക; പൊള്ളലേറ്റ വിദ്യാര്‍ഥിനി അതീവ ഗുരുതരാവസ്ഥയില്‍ - പെണ്‍കുട്ടി വെന്റിലേറ്ററിലെന്ന് റിപ്പോര്‍ട്ട്