Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഎസ് സെലിബ്രിറ്റി ഷെഫ് ആന്റണി ബോർഡൈൻ ജീവനൊടുക്കി; മൃതദേഹം കണ്ടെത്തിയത് ഹോട്ടല്‍ മുറിയില്‍

യുഎസ് സെലിബ്രിറ്റി ഷെഫ് ആന്റണി ബോർഡൈൻ ജീവനൊടുക്കി; മൃതദേഹം കണ്ടെത്തിയത് ഹോട്ടല്‍ മുറിയില്‍

anthony bourdain
പാരിസ് , വെള്ളി, 8 ജൂണ്‍ 2018 (19:18 IST)
യുഎസ് സെലിബ്രിറ്റ് ഷെഫും അവതാരകനുമായ ആന്റണി ബോർഡൈൻ (61) ജീവനൊടുക്കി. ഫ്രാൻസിലെ സ്ട്രാറ്റ്സ്ബർഗിലെ ഹോട്ടൽ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.

ഫ്രാൻസിൽ പരിപാടിക്കായെത്തിയ ബോർഡൈൻ സ്ട്രാസ്ബോഗിലെ ഹോട്ടലിലാണു താമസിച്ചിരുന്നത്. ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണവിവരം വ്യക്തമായത്.

ബോർഡൈന്റെ മരണം സി എന്‍ എന്‍ സ്ഥിരീകരിച്ചു. ചാനലിന്റെ ഭക്ഷണ – യാത്രാ പരിപാടി ‘പാർട്സ് അൺനോൺ’ ടിവി സീരിസിന്റെ അവതാരകനായിരുന്നു ബോർഡൈന്‍. 2013-ലാണ് ഇദ്ദേഹം സിഎൻഎനിൽ ചേർന്നത്. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘പച്ച’ പരവതാനിയിലൂടെ മാണിയുടെ തിരിച്ചുവരവ്; നേട്ടം കൊയ്‌ത് ബിജെപി - ശോഷിച്ച് കോണ്‍ഗ്രസ്