Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബലാത്സംഗ കേസ് പ്രതികളെ ഷണ്ഡീകരിക്കും, പുതിയ നിയമവുമായി പാകി‌സ്‌താൻ

ബലാത്സംഗ കേസ് പ്രതികളെ ഷണ്ഡീകരിക്കും, പുതിയ നിയമവുമായി പാകി‌സ്‌താൻ
, ബുധന്‍, 25 നവം‌ബര്‍ 2020 (12:07 IST)
ബലാത്സംഗമുൾപ്പെടെ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ പാകി‌സ്‌താനിൽ കർശനനിയമം പ്രാബല്യത്തിൽ വരുന്നു. ബലാത്സംഗ കേസുകളിലെ പ്രതികളെ ഷണ്ഡീകരണം നടത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ പുതിയ നിയമമനുസരിച്ച് നിലവില്‍ വരും. പീഡനകേസുകളിൽ കാലതാമസം കൂടാതെ പ്രതികളെ കണ്ടെത്തുന്നതിനും നടപടികൾ സ്വീകരിക്കാനുമുള്ള വകുപ്പുകൾ നിയമത്തിലുണ്ട്.
 
പാകിസ്‌താനിലെ നിയമമന്ത്രാലയം അവതരിപ്പിച്ച ആന്റി റേപ് ഓര്‍ഡിനന്‍സിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്. എന്നാൽ തിയ നിയമം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.നിയമം വ്യക്തവും സുതാര്യവുമായിരിക്കുമെന്നും കര്‍ശനമായി നടപ്പാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കി. ഇരയായവര്‍ക്ക് ധൈര്യപൂര്‍വം പരാതി നൽകാമെന്നും പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഇ‌മ്രാൻ ഖാൻ ഉറപ്പുനൽകി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലാൻഡ് ലൈനിൽ നിന്നും മൊബൈലിലേക്ക് വിളിക്കാൻ പൂജ്യം ചേർക്കണം: ജനുവരി മുതൽ പ്രാബല്യത്തിൽ