Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി, പരാതി നൽകി നടൻ

വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി, പരാതി നൽകി നടൻ
ചെന്നൈ , ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (14:40 IST)
ചെന്നൈ:നടൻ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി. പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം ഉൾപ്പെടുത്തികൊണ്ട് വ്യാജ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഭീഷണി. അതേസമയം പ്രായപൂർത്തിയാകാത്ത നടന്റെ മകളുടെ ചിത്രം ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ വിജയ് സേതുപതിയുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.
 
അതേസമയം ബലാത്സംഗ ഭീഷണി നടത്തിയ ആളെ നിയമത്തിന് മുന്നിൽ എത്തിക്കണമെന്ന് വിവിധ തമിഴ് സംഘടനകൾ ആവശ്യപ്പെട്ടു. ജയ് സേതുപതിയുടെ മകളുടെ ചിത്രം സഹിതം ഭീഷണിമുഴക്കിയത് ഗൗരവകരമാണെന്നും കൃത്യമായ നടപടികൾ സംഭവത്തിൽ ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് സംഘടനകൾ  മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാൻ പറഞ്ഞത് വലിയൊരു പ്രശ്‌നത്തെ പറ്റി, ഊതി വീർപ്പിച്ച തലക്കെട്ടുകളാണ് വിമർശനമുണ്ടാക്കിയത്: വിജയ് യേശുദാസ്