Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ നിന്ന് പിന്മാറുന്നു

അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ നിന്ന് പിന്മാറുന്നു

ശ്രീനു എസ്

, വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (13:18 IST)
അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ നിന്ന് പിന്മാറുന്നുവെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കവും ഉല്‍പാദന ചിലവിലെ വര്‍ധനവുമൊക്കെയാണ് കാരണമായി പറയുന്നത്. കൊവിഡ് കാലത്ത് സമ്പത്തിക പ്രതിസന്ധിക്കിടെ ചൈനയ്ക്ക് വലിയ നഷ്ടമാണ് ഇതുണ്ടാക്കുന്നത്. സെപ്റ്റംബര്‍ 14 നും ട്രംപ് സര്‍ക്കാര്‍ അഞ്ച് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ കംപ്യൂട്ടര്‍ ഉപകരണങ്ങളും, പഞ്ഞിയും മുടി അനുബന്ധ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുന്നു. 
 
അതേസമയം ഇന്ത്യ, വിയറ്റ്‌നാം, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്ക് ഇത് സുവര്‍ണാവസരമാണ്. ഇവരെല്ലാം അന്താരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കാന്‍ മുന്‍നിരയിലുണ്ട്. ആറ് മാസത്തിനിടെ അമേരിക്കയും ചൈനയുമായുള്ള വ്യാപാര ബന്ധത്തില്‍ പതിറ്റാണ്ടിലെ തന്നെ വലിയ ഇടിവാണ് കണ്ടത്. ജൂണ്‍ 30 വരെയുള്ള ആറ് മാസത്തില്‍ അമേരിക്കന്‍ കമ്പനികളുടെ ചൈനയിലെ നിക്ഷേപം 4.1 ബില്യണ്‍ ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിയ്ക്ക് ജന്മദിന സമ്മാനം നൽകാൻ ആഗ്രഹന്നുവെങ്കിൽ ചെയ്യേണ്ടത് ഇത്രമാത്രം: ആഗ്രഹം പങ്കുവച്ച് പ്രധാനമന്ത്രി