ചൈനയില്‍ 2023ല്‍ ഒരു മില്യന്‍ കൊവിഡ് മരണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് അമേരിക്കന്‍ സര്‍വകലാശാല. ഹെല്‍ത്ത് മെട്രിക്‌സ് അന്റ് ഇവലൂഷനാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചൈനയില്‍ അടച്ചുപൂട്ടല്‍ തുടരുന്നതിനാല്‍ ജനം സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മാറ്റുകയും കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയും ചെയ്തു.
ചൈനയില്‍ കൊവിഡ് ഏപ്രില്‍ മാസത്തോടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്നും മരണസംഖ്യ 322000 കടക്കുമെന്നും മൂന്നിലൊന്ന് ജനങ്ങള്‍ക്കും കൊവിഡ് ബാധിച്ചിരിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ മുറൈ പറഞ്ഞു.