സംസ്ഥാനത്ത് മദ്യവില വര്‍ധനവ് ഇന്നുമുതല്‍ നിലവില്‍ വന്നു. വില്‍പ്പന നികുതി രണ്ടുശതമാനമാണ് വര്‍ധിച്ചത്. സാധാരണ ബ്രാന്റുകള്‍ക്ക് 20വരെയാണ് കൂടുന്നത്. ഏറ്റവും കുറഞ്ഞനിരക്കിലുള്ള ജവാന്‍ ഒരു ലിറ്ററിന് 600 രൂപയായിരുന്നത്. 610 ആയിട്ടുണ്ട്. മദ്യത്തോടൊപ്പം ബിയറിനും വൈനിനും രണ്ടുശതമാനം നികുതി വര്‍ധിക്കും.
മദ്യവില വര്‍ധന ബില്ലില്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഒപ്പിട്ടിരുന്നു. ജനുവരി ഒന്നുമുതല്‍ ഒന്‍പതുവരെ ബ്രാന്‍ഡ് മദ്യത്തിന് വില കൂടുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഇന്നുമുതല്‍ നടപ്പില്‍ വരുത്തുകയായിരുന്നു.