ചൈന അടുത്ത സുഹൃത്ത്, ചൈനീസ് താത്പര്യങ്ങളെ സംരക്ഷിക്കാൻ ഒപ്പം നിൽക്കുമെന്ന് കിം ജോങ് ഉൻ, യുഎസിന് ഭീഷണിയായി ചൈന- റഷ്യ- ഉത്തരക്കൊറിയ സഖ്യം

അഭിറാം മനോഹർ
വെള്ളി, 5 സെപ്‌റ്റംബര്‍ 2025 (11:13 IST)
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരായ തീരുവയുദ്ധം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുപ്പിച്ചതോടെ നയതന്ത്രമേഖലയില്‍ വലിയ മാറ്റത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. അമേരിക്കന്‍ താത്പര്യങ്ങള്‍ക്കെതിരെ ഇന്ത്യ- റഷ്യ- ചൈന സഖ്യം രൂപപ്പെടുന്നത് അമേരിക്കയുടെ ഭാവിയ്ക്ക് നല്ലതാവില്ല എന്ന തരത്തില്‍ അമേരിക്കകത്ത് തന്നെ വിമര്‍ശനമുയരുന്നുണ്ട്. ഇതിനിടെ സൈനികമായി ഉത്തരകൊറിയ- റഷ്യ- ചൈന സഖ്യത്തിലും പുരോഗതി സംഭവിച്ചിട്ടുണ്ട്. ഉത്തരക്കൊറിയന്‍ നേതാവ് കിംഗ് ജോങ് ഉന്‍ നടത്തിയ ചൈനീസ് സന്ദര്‍ശനത്തില്‍ വലിയ പുരോഗതിയാണ് നയതന്ത്രബന്ധത്തില്‍ ഉണ്ടായിരിക്കുന്നത്.
 
ചൈനയിലെ സൈനിക പരേഡില്‍ കിംഗ് ജോങ് ഉന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമാണ് പ്രധാന അതിഥികളായെത്തിയത്. സന്ദര്‍ശനത്തില്‍ ചൈനീസ് പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ചൈന തങ്ങളുടെ സുഹൃത്തും ഉറച്ച പങ്കാളിയുമാണെന്നും ചൈനീസ് താത്പര്യങ്ങളെ തങ്ങള്‍ പിന്തുണയ്ക്കുമെന്നും കിംഗ് ജോങ് ഉന്‍ വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് ഷി പിന്‍ പിങ്ങിന്റെ അടുത്ത സഹപ്രവര്‍ത്തകരായ സി ക്വി, വിദേശകാര്യ മന്ത്രി വാങ് യി എന്നിവരും കിംഗ് ജോങ് ഉന്നിനൊപ്പം ഉണ്ടായിരുന്നു. പരേഡ് വേളയില്‍ റഷ്യന്‍ പ്രസിഡന്റുമായും കിംഗ് ജോങ് ഉന്‍ പ്രത്യേക കൂടിക്കാഴ്ച നടത്തി. മോസ്‌കോയും പ്യോങ്ങോങ്ങും തമ്മിലുള്ള സൈനിക സഹകരണം മെച്ചപ്പെടുന്നതായും യുക്രെയ്ന്‍ യുദ്ധത്തില്‍ ഉത്തരക്കൊറിയയുടെ പങ്ക് നിര്‍ണായകമാണെന്നും കിം ജോങ് ഉന്‍ വ്യക്തമാക്കി. യുക്രെയ്ന്‍ യുദ്ധത്തില്‍ ഉത്തരക്കൊറിയ ആയിരക്കണക്കിന് സൈനികരെയും വെടിക്കോപ്പുകളും മിസൈലുകളും റഷ്യയ്ക്ക് കൈമാറിയെന്ന് അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും വിമര്‍ശിക്കുന്നതിനിടെയാണ് കിം ജോങ്ങിന്റെ തുറന്ന് പറച്ചില്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

ഈ ചതി വേണ്ടായിരുന്നു, ദീപാവലിക്ക് തൊട്ടുമുൻപ് ഐആർസിടിസി വെബ്സൈറ്റും ആപ്പും പ്രവർത്തനരഹിതമായി

അടുത്ത ലേഖനം
Show comments