Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊളോണിയല്‍ യുഗം അവസാനിച്ചുവെന്ന് അമേരിക്ക ഓര്‍ക്കണം: ഇന്ത്യയോടും ചൈനയോടുമുള്ള ട്രംപിന്റെ സമീപനത്തില്‍ വിമര്‍ശനവുമായി പുതിന്‍

ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Shanghai Cooperation Summit, India- China, India- Russia, India- USA Trade conflict,ഷാങ്ങ്ഹായ് ഉച്ചകോടി, ഇന്ത്യ- ചൈന, ഇന്ത്യ- റഷ്യ, ഇന്ത്യ- യുഎസ്എ

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 4 സെപ്‌റ്റംബര്‍ 2025 (11:12 IST)
ഇന്ത്യയോടും ചൈനയോടുമുള്ള ട്രംപിന്റെ സമീപനത്തില്‍ വിമര്‍ശനവുമായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍. ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമ്പത്തികമായ സമ്മര്‍ദ്ദത്തിലൂടെ ഏഷ്യയിലെ രണ്ടു വലിയ ശക്തികളെ വരുത്തിയില്‍ നിര്‍ത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 
റഷ്യയുടെ പങ്കാളികളായ ഈ രാജ്യങ്ങളിലെ ഭരണാധികാരികളെ ഭീഷണിപ്പെടുത്താനാണ് ട്രംപ് ശ്രമിക്കുന്നത്. 150 കോടി ജനങ്ങളുള്ള ഇന്ത്യ, ശക്തമായ സമ്പത്ത് വ്യവസ്ഥയുള്ള ചൈന ഇവര്‍ക്ക് അവരുടേതായ ആഭ്യന്തര സംവിധാനങ്ങളും നിയമങ്ങളും ഒക്കെയുണ്ടെന്നും ആ വലിയ രാജ്യങ്ങളുടെ നേതൃത്വത്തിന് എങ്ങനെയൊക്കെ പ്രതികരിക്കാന്‍ കഴിയുമെന്ന് ട്രംപ് ഓര്‍ക്കണമെന്നും പുടിന്‍ പറഞ്ഞു.
 
കൊളോണിയലിസം കഴിഞ്ഞുവെന്ന് അമേരിക്ക മനസ്സിലാക്കണമെന്നും പങ്കാളികളായ രാജ്യങ്ങളോട് ഇത്തരത്തില്‍ പെരുമാറാനാകില്ലെന്ന് അവര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡിഎന്‍എ പരിശോധന അനുവദിക്കുമ്പോള്‍ വ്യക്തികളുടെ സ്വകാര്യത പരിഗണിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി