Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘യുദ്ധമല്ല, ചര്‍ച്ചയാണ് വേണ്ടത്’; നിലപാട് വ്യക്തമാക്കി ചൈന

ഉത്തര കൊറിയൻ വിഷയത്തിൽ നിലപാടുമായി ചൈന

‘യുദ്ധമല്ല, ചര്‍ച്ചയാണ് വേണ്ടത്’; നിലപാട് വ്യക്തമാക്കി ചൈന
ബെയ്ജിങ് , വെള്ളി, 15 ഡിസം‌ബര്‍ 2017 (11:09 IST)
ഉത്തര കൊറിയയുമായുള്ള ആയുധ പരിപാടികൾ പരിഹരിക്കേണ്ടത് ചർച്ചയിലൂടെയാണെന്നും യുദ്ധത്തിലൂടെയല്ലെന്നും ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്. യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടേർസിന്റെ മുന്നറിയിപ്പിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
ഉത്തര കൊറിയ സ്വഭാവം മെച്ചപ്പെടുത്തുന്നതുവരെ ഉടമ്പടികൾ വച്ചുള്ള ചർച്ച നടത്തില്ലെന്നും മുൻവിധികളില്ലാതെയുള്ള ചർച്ചയ്ക്കു തയാറാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്ൺ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനെതിരെയാണ് ഷീ ചിൻപിങ് രംഗത്ത് വന്നത്. അതേസമയം ഉത്തര കൊറിയ മറ്റു രാജ്യങ്ങൾക്കുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും എടുക്കേണ്ട നടപടികളെക്കുറിച്ചും പുടിനും ഡോണൾഡ് ട്രംപും ചർച്ച ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞെട്ടിത്തരിച്ച് ഡോക്ടര്‍മാര്‍ ; മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ വയറ്റില്‍ വളരുന്നത് ഭ്രൂണം