ലോകത്തെ യുദ്ധഭീതിയിലാക്കി ഉത്തര കൊറിയ വീണ്ടും; ജപ്പാൻ കടലിലേക്ക് വീണ്ടും മിസൈൽ പരീക്ഷണം
പ്രകോപനവുമായി ഉത്തരകൊറിയ വീണ്ടും
ലോകത്തെ യുദ്ധഭീതിയിലാക്കി ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. ഇന്നലെ അർധരാത്രി ഉത്തരകൊറിയ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ജപ്പാന്റെ അധീനതയിലുള്ള കടലിൽ പതിച്ചതായി റിപ്പോർട്ട്. അൻപതു മിനിട്ട് പറന്ന മിസൈൽ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലിലാണു പതിച്ചത്.
ഏതാനും ദിവസങ്ങൾക്കകം ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയേക്കുമെന്ന് യുഎസ് മുന്നറിയിപ്പു വന്നതിനു തൊട്ടുപിന്നാലെയാണിത്. സെപ്റ്റംബറിൽ ഉത്തര കൊറിയ ജപ്പാനു മുകളിലൂടെ മിസൈൽ പറത്തിയിരുന്നു. രണ്ടും കൽപ്പിച്ച നീക്കമാണ് ഉത്തര കൊറിയയയുടേത്.
ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ് ആണ് മിസൈൽ വിക്ഷേപണ വാർത്ത ആദ്യം പുറത്തുവിട്ടത്. തുടർന്ന് അവിടുത്തെ സൈന്യവും പിന്നീട് യുഎസും ഇതു ശരിവയ്ക്കുകയായിരുന്നു.