Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബുച്ചയിലെ കൂട്ടക്കൊല, ബലാത്സംഗങ്ങളിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎൻ രക്ഷാസമി‌തിയിൽ ഇന്ത്യ

ബുച്ചയിലെ കൂട്ടക്കൊല, ബലാത്സംഗങ്ങളിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎൻ രക്ഷാസമി‌തിയിൽ ഇന്ത്യ
, ബുധന്‍, 6 ഏപ്രില്‍ 2022 (15:47 IST)
യുക്രൈനിലെ ബുച്ചയിലുണ്ടായ ക്രൂര കൊലപാതകങ്ങളിലും കൂട്ട ബലാത്സംഗങ്ങളിലും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യ. കൊലപാതക ദൃശ്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും രക്ഷാസമിതിയിലെ ഇന്ത്യൻ പ്രതിനിധി ടിഎസ് തിരുമൂർത്തി ആവശ്യപ്പെട്ടു. 
 
യുക്രെയ്‌ൻ പ്രതിസന്ധിക്ക് എത്രയും പെട്ടെന്ന് ഒരു അവസാനമുണ്ടാകണമെന്നും വരും ദിവസങ്ങളിൽ യുക്രെയ്‌നിന് കൂടുതൽ മെഡിക്കൽ സഹായങ്ങൾ നൽകുമെന്നും ഇന്ത്യ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോ‌ബ്‌സ് പട്ടികയിൽ മുകേഷ് അംബാനി പത്താമൻ, അതിസമ്പന്നനായ മലയാളി യൂസഫലി