Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭീതിയിൽ ലോകം; ചൈനയിൽ മരണം 361 ആയി

ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 17,205 ആയി ഉയർന്നു.

Coronavirus

റെയ്‌നാ തോമസ്

, തിങ്കള്‍, 3 ഫെബ്രുവരി 2020 (08:25 IST)
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ചൈനയിൽ മരണം 361 ആയി. ഇന്നലെ മാത്രം 57 മരണം റിപ്പോർട്ട് ചെയ്തു. 2,829 പേർക്കു കൂടി വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 17,205 ആയി ഉയർന്നു. 
 
ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. ഇന്നലെ വരെ മരണസംഖ്യ 304 ആയിരുന്നു. അതിനിടെ ഭീതി വിതച്ച് കൊറോണ വൈറസ് ചൈനയിൽ പടരുമ്പോൾ ആവശ്യത്തിന് മാസ്കുകളും പ്രതിരോധ സാമഗ്രികളും കിട്ടാതെ വുഹാൻ നഗരം ദുരിതത്തിലാണ്. സംഭരിച്ച ടൺ കണക്കിന് മെഡിക്കൽ സാമഗ്രികൾ വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും ജാമിയയിൽ വെടിവയ്‌പ്പ്; അക്രമിസംഘം എത്തിയത് ബൈക്കിൽ; പ്രതികൾ രക്ഷപെട്ടു; ആർക്കും പരിക്കില്ല