വീണ്ടും ജാമിയയിൽ വെടിവയ്‌പ്പ്; അക്രമിസംഘം എത്തിയത് ബൈക്കിൽ; പ്രതികൾ രക്ഷപെട്ടു; ആർക്കും പരിക്കില്ല
ചുവന്ന സ്‌കൂട്ടിയിലെത്തിയ രണ്ടു പേരാണു വെടിയുതിര്‍ത്തതെന്നു ജാമിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
ജാമിയ മിലിയ സര്‍വകലാശാലയുടെ ഗെയ്റ്റിന് സമീപം വെടിവയ്പ്. ആര്‍ക്കും പരുക്കില്ല. ചുവന്ന സ്‌കൂട്ടിയിലെത്തിയ രണ്ടു പേരാണു വെടിയുതിര്‍ത്തതെന്നു ജാമിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. അവരിലൊരാള്‍ ചുവന്ന ജാക്കറ്റ് ധരിച്ചിരുന്നു. അക്രമികള്‍ രക്ഷപ്പെട്ടു
കഴിഞ്ഞ നാലു ദിവസത്തിനിടെ ഡല്‍ഹിയിലുണ്ടായ മൂന്നാമത്തെ വെടിവയ്പാണിത്. സമരഭൂമിയായ ഷഹീന്‍ ബാഗില്‍ നിന്ന് 2 കിലോമീറ്റര്‍ ദൂരെയാണു സംഭവം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൗരത്വസമരത്തിനായി രാത്രി ജാമിയ ഗേറ്റുകള്‍ക്കു സമീപം വലിയ ആള്‍ക്കൂട്ടമുണ്ടായിരുന്നു.
വെടിയൊച്ച കേട്ടതിനെത്തുടര്‍ന്ന് ആളുകള്‍ ഓടിമാറുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോകളില്‍ കാണാം. പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം പരിശോധിച്ചെങ്കിലും വെടിവയ്പു നടന്നതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.