Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനയെ ഭീതിയിലാഴ്ത്തി കൊറോണ; കേരളത്തിലും ജാഗ്രതാനിര്‍ദ്ദേശം, വിമാനത്താവളങ്ങളിൽ ശക്തമായ നിരീക്ഷണം

ചൈനയെ ഭീതിയിലാഴ്ത്തി കൊറോണ; കേരളത്തിലും ജാഗ്രതാനിര്‍ദ്ദേശം, വിമാനത്താവളങ്ങളിൽ ശക്തമായ നിരീക്ഷണം

ചിപ്പി പീലിപ്പോസ്

, ബുധന്‍, 22 ജനുവരി 2020 (17:51 IST)
ചൈനയെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ജാഗ്രതാ നിർദേശം. ഇതിസംബന്ധിച്ച് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. 
 
ചൈനയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കും. ചൈനയില്‍ നിന്നെത്തുന്നവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേകമായി നിരീക്ഷിക്കുന്നതാണ്. 
 
നേരത്തെ കൊച്ചി അടക്കമുള്ള അഞ്ച് വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. 
 
പനി, കടുത്ത ചുമ, ശ്വാസതടസം എന്നിവയാണ് രോഗലക്ഷണങ്ങള്‍. ചൈനയില്‍ ഇതിനോടകം കൊറോണ വൈറസ് ബാധിച്ച് ഒമ്പത് പേരാണ് മരിച്ചത്. മുന്നൂറിലേറെ പേര്‍ വൈറസ് ബാധിച്ച് ചികിത്സയിലുണ്ട്. ബുധനാഴ്ച അമേരിക്കിയിലും ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇന്ത്യക്ക് നിക്ഷേപം ആവശ്യമാണ്' ആമസോൺ സ്ഥാപകൻ ജെഫ് ബോസസിനെ കേന്ദ്ര സർക്കാർ അവഹേളിച്ച സംഭവത്തിൽ പ്രതികരണവുമായി ഗീത ഗോപിനാഥ്