ഷാങ്ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയിലേക്ക് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഇന്ത്യ ക്ഷണിക്കും.ഈ വര്‍ഷം ന്യൂഡല്‍ഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ ആകെയുള്ള എട്ട് അംഗ രാജ്യങ്ങളേയും നാല് നിരീക്ഷകരേയും ക്ഷണിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഈ വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന ഉച്ചകോടിയിൽ നടപടിക്രമമനുസരിച്ച് എട്ട് അംഗങ്ങളേയും നാല് നിരീക്ഷകരേയും മറ്റു അന്താരാഷ്ട്ര സംഭാഷണ പങ്കാളികളേയും ക്ഷണിക്കുമെന്നും ഇക്കാര്യത്തിൽ മാറ്റങ്ങളൊന്നും തന്നെയുണ്ടാവില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ചൈനയുടെ നേതൃത്വത്തിലുള്ള എട്ടംഗ സാമ്പത്തിക-സുരക്ഷാ കൂട്ടായ്മയാണ് എസ്.സി.ഒ. ചൈന, ഇന്ത്യ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, പാകിസ്താന്‍, താജികിസ്ഥാന്‍, ഉസ്‌ബെകിസ്താന്‍ എന്നീ രാജ്യങ്ങളാണ് ഇതിലെ സ്ഥിരാംഗങ്ങള്‍ 2017-ലാണ് ഇന്ത്യയേയും പാകിസ്താനേയും ഈ കൂട്ടായ്മയില്‍ ഉള്‍പ്പെടുത്തിയത്. ഇറാൻ,അഫ്ഗാനിസ്ഥാന്‍,ബെലാറസ്,മംഗോളിയ എന്നിവർ കൂട്ടായ്‌മയിലെ നിരീക്ഷകരാജ്യങ്ങളാണ്.