Webdunia - Bharat's app for daily news and videos

Install App

കൊറോണ വൈറസ്; പിന്നിൽ കാനഡയിൽ നിന്നും പുറത്താക്കിയ ചൈനീസ് ദമ്പതികൾ?

ചിപ്പി പീലിപ്പോസ്
വ്യാഴം, 30 ജനുവരി 2020 (13:09 IST)
ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തി അതിവേഗം പടർന്നു പിടിക്കുകയാണ് കൊറോണ വൈറസ്. കൊറോണയെ പ്രതിരോധിക്കാൻ കഴിയുന്ന വാക്സിനുകൾ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതാണ് കൊറോണയുടെ ഭീകരത വർദ്ധിപ്പിക്കുന്നത്. ഇതിനു മുൻപ് മനുഷ്യരിൽ ഇത്തരമൊരു വൈറസ് കണ്ടെത്തിയിട്ടില്ല. 
 
ഇതുവരെ 170 ആളുകളാണ് കൊറോണ ബാധിച്ച് മരണമടഞ്ഞിരിക്കുന്നത്. ആയിരത്തിലധികം ആളുകളിലേക്ക് ഇന്നലെ ഒറ്റ ദിവസം കൊണ്ട് ഈ വൈറസ് പടർന്നു കഴിഞ്ഞു. ഇതോടെ 7,770 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. വുഹാനിലെ കടൽ വിഭവ മാർക്കറ്റിൽ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവമെന്നാണ് കരുതുന്നത്. 
 
വൈറസ് ബാധയേറ്റവരിൽ ഭൂരിഭാഗവും വുഹാനിലെ താമസക്കാരോ അവിടെ സന്ദർശനം നടത്തിയവരോ ആണ്. പാമ്പിൽ നിന്നോ, ഞണ്ടിൽ നിന്നോ ആണ് വൈറസ് മനുഷ്യനിലേക്ക് എത്തിയതെന്നും അഭ്യൂഹങ്ങളുണ്ട്. വൈറസിന്റെ പ്രഭവ കേന്ദ്രത്തെ കുറിച്ച് തന്നെ ഗവേഷകർക്ക് നിരവധി അഭിപ്രായമാണുള്ളത്. 
 
ചൈനയ്ക്ക് പുറത്ത് 18 രാജ്യങ്ങളിൽ കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകരാജ്യങ്ങൾ അധീവ ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ച് കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലടക്കം വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഇതിൽ പലതും ദുരൂഹത നിറഞ്ഞതാണ്.  
 
വൈറോളജി ലാബിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് വുഹാൻ കടൽ വിഭവ മാർക്കറ്റ്. വുഹാൻ മാർക്കറ്റിൽ വിറ്റഴിക്കപ്പെട്ട മത്സ്യത്തിൽ നിന്നോ മാംസത്തിൽ നിന്നോ ആണ് വൈറസ് മനുഷ്യനിലേക്ക് പടർന്നതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ, പിന്നീട് ആണ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത കണ്ടെത്തിയത്. ഇതോടെയാണ് കൊറോണ അപകടകാരിയായ വൈറസാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്.  
 
കാനഡയിലെ വിന്നിപെഗിലെ നാഷണൾ വൈറോളജി ലാബിൽ നിന്നും പുറത്താക്കപ്പെട്ട ചൈനീസ് ദമ്പതികൾക്കും കൊറോണ വൈറസിന്റെ ഉത്ഭവവുമായി ബന്ധമുണ്ടെന്നും വാദങ്ങളുയരുന്നുണ്ട്.  നയലംഘനം നടത്തിയെന്ന് തെളിഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥികൾക്കൊപ്പം ചൈനീസ് ദമ്പതികളേയും കഴിഞ്ഞ വർഷം ലാബിൽ നിന്നും പുറത്താക്കിയിരുന്നു. വുഹാൻ ലാബിലേക്ക് ചൈനീസ് ശാസ്ത്രജ്ഞർ കൊറോണ വൈറസ് അയച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ കാനഡ സർക്കാർ ഇത് നിഷേധിച്ചിട്ടുണ്ട്. ഇത്തരത്തിൽ നിരവധി വ്യാജ പ്രചരണങ്ങൾ ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments