Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ വൈറസ്: ചൈനയില്‍ മരണ സംഖ്യ 131 ആയി ഉയർന്നു ; 840 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

കൊറോണ ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ 50 മില്യണ്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

കൊറോണ വൈറസ്: ചൈനയില്‍ മരണ സംഖ്യ 131 ആയി ഉയർന്നു ; 840 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

റെയ്‌നാ തോമസ്

, ബുധന്‍, 29 ജനുവരി 2020 (08:31 IST)
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 131 ആയി ഉയര്‍ന്നു. സെന്‍ട്രല്‍ ഹുബൈ പ്രവിശ്യയിലാണ് പുതുതായി 25 പേര്‍കൂടി മരണപ്പെട്ടത്. 840 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ സ്ഥരീകരിച്ചു. ഇതോടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 5300 ആയി.
 
കൊറോണ ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ 50 മില്യണ്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മറ്റ് നഗരങ്ങളിലേക്കും രാജ്യങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുന്ന വൈറസ് ബാധ തടയാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍.
 
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുള്‍പ്പെടയുള്ള രാജ്യങ്ങളിലെ പൗരന്‍മാരെ ചൈനയില്‍ നിന്ന് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാവുകയാണ്. വുഹാന്‍ നഗരത്തിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാൻ വേഴ്‌സസ് വൈൽഡ് ഷൂട്ടിങ്ങിനിടെ രജനീകാന്തിന് പരിക്ക്