Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൌദിയിൽ 5 പേർക്ക് കൊറോണ, യുഎഇ‌യിൽ 28 പേർക്ക്; ഭീതിയിൽ പ്രവാസികൾ

സൌദിയിൽ 5 പേർക്ക് കൊറോണ, യുഎഇ‌യിൽ 28 പേർക്ക്; ഭീതിയിൽ പ്രവാസികൾ

ചിപ്പി പീലിപ്പോസ്

, വെള്ളി, 6 മാര്‍ച്ച് 2020 (08:49 IST)
ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടർന്നു പിടിക്കുകയാണ്. സൌദിയിൽ കോവിഡ് 19 ബാധിച്ചവർ 5 പേരായി ഉയർന്നു. രണ്ട് പേർക്ക് മാത്രമായിരുന്നു ഇവിടെ കൊറോണ ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോൾ 5 ആയി ഉയർന്നിരിക്കുന്നത്. രോഗം ബാധിച്ചവരില്‍ ദമ്പതികളും ഉള്‍പ്പെട്ടിട്ടുണ്ട്. 
 
രോഗം സ്ഥിരീകരിച്ച മൂന്ന് പേരും ഇറാന്‍ സന്ദര്‍ശനം കഴിഞ്ഞ് ബഹറൈന്‍ വഴി സൗദിയില്‍ മടങ്ങി എത്തിയവരാണ്. ഇറാനിൽ കൊറോണയുണ്ട്, എന്നിട്ടും ഇറാൻ സന്ദർശനത്തിന്റെ കാര്യം ഒവർ ആരേയും അറിയിച്ചില്ല. വീട്ടില്‍ തിരികെ എത്തിയ ഇയാളില്‍ നിന്നും തന്നെയാണ് ഭാര്യയിലേക്കും രോഗം പകര്‍ന്നത് എന്നും അധികൃതര്‍ അറിയിച്ചു.
 
കൊറോണ സ്ഥിരീകരിച്ച ഇവരെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. രോഗബാധിതരുമായി ഇടപഴകിയ എല്ലാവരുടെയും സ്രവ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. അതേസമയം, യു എ ഇയിൽ 28 ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും അധികം മലയാളികൾ ഉള്ള രാജ്യമാണ് ഇതു രണ്ടും. ആയതിനാൽ, പ്രവാസികൾ ഭയത്തിലാണ്.
 
ഇന്ത്യയിലും കൊറോണ സ്ഥിരീകരിച്ചിരുന്നു. നിരവധി പേരാണ് ഇപ്പോള്‍ ദില്ലിയിലെ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. ഇപ്പോള്‍ ദുബായിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കും കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. 16 വയസ്സുള്ള വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ 30 കേസുകളാണ് ഇത്തരത്തിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹരിദാസിന് സഹായവുമായി മമ്മൂട്ടി, കരുതൽ