Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് ഭീതി ഉടൻ അവസാനിക്കില്ല, രോഗവ്യാപനം ദീർഘകാലം നീണ്ടുനിൽക്കുമെന്ന് ലോകാരോഗ്യ സംഘടന

വാർത്തകൾ
, വ്യാഴം, 23 ഏപ്രില്‍ 2020 (08:58 IST)
കോവിഡ് ഭീതി ഉടന്‍ അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകത്ത് കോവിഡ് വ്യാപനം ഉടൻ അവസാനിക്കില്ല എന്നും, കൊറോണ വൈറസിന്റെ സാന്നിധ്യം മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് അഥനോം ഗെബ്രെയൂസസ് വ്യക്തമാക്കി. പല രാജ്യങ്ങളിലും വൈറസ് വ്യാപനം പ്രാരംഭ ഘട്ടത്തിലാമണെന്നും ആഫ്രിക്കയിലും അമേരിക്കന്‍ രാജ്യങ്ങളിലും സ്ഥിതി ഇനിയും ഗുരുതരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
 
ചിലയിടങ്ങളില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ സ്ഥിതി നിയന്ത്രണാതീതമാകാന്‍ സാധ്യത കൂടുതലാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങൾ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ലോകാരോഗ്യ സംഘടനയ്ക്ക് ധനസഹായം നിര്‍ത്തിയ നടപടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുനഃപരിശോധിക്കണമെന്നും ട്രെഡോസ് അഥനോം ഗെബ്രെയൂസസ് ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് പരിശോധനയ്ക്കെത്തിയ ഡോക്ടറെ മർദ്ദിച്ച് അച്ഛനും മക്കളും, ദേശിയ സുരക്ഷ നിയമപ്രകാരം കേസെടുത്തു