Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് 19: സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 5 മാസം കൊണ്ട് പിടിക്കും

കൊവിഡ് 19: സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 5 മാസം കൊണ്ട് പിടിക്കും

സുബിന്‍ ജോഷി

തിരുവനന്തപുരം , ബുധന്‍, 22 ഏപ്രില്‍ 2020 (14:56 IST)
കൊവിഡിനെതിരെയുള്ള ധനസമാഹാരത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളത്തെ അഞ്ചുമാസം കൊണ്ട് പിടിക്കാന്‍ തീരുമാനമായി. ഇത് പൊലീസ്, ആരോഗ്യപ്രവര്‍ത്തകര്‍ മുതലായ എല്ലാ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഈടാക്കും. ധനമന്ത്രി തോമസ് ഐസക്കാണ് മന്ത്രി സഭായോഗത്തില്‍ നിര്‍ദേശം മുന്നോട്ട് വച്ചത്.
 
ഓരോ മാസവും ആറുദിവസത്തെ ശമ്പളം വീതമായിരിക്കും പിടിക്കുക. കൂടാതെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളത്തിന്റെ 30 ശതമാനം ഒരു വര്‍ഷത്തേക്കു പിടിക്കാനും തീരുമാനമായി. ബോര്‍ഡ്/ കോര്‍പറേഷന്‍ ചെയര്‍മാന്‍മാര്‍ക്കും ഇത് ബാധകമാണെന്നും അറിയിച്ചിട്ടുണ്ട്.

സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ പിടിക്കുന്ന പണം പിന്നീട് ജീവനക്കാര്‍ക്ക് തിരികെ നല്‍കാമെന്നുള്ള മറ്റൊരു നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. 20000 രൂപയില്‍ കുറവ് ശമ്പളമുള്ളവര്‍ക്ക് സാലറി ചലഞ്ച് നിര്‍ബന്ധമല്ലെന്നും താല്‍കാലിക ജീവനക്കാര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രം ഇതില്‍ പങ്കാളിയായാല്‍ മതിയെന്നും അറിയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തനംതിട്ടയില്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി കൃഷി വകുപ്പിന്റെ 'പഴക്കൊട്ട'