Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

കടലിൽ വച്ച് ബന്ധപ്പെടണം; തടസ്സമായി നിന്ന രണ്ട് വയസ്സുള്ള മകളെ കഴുത്തറ്റം മണലിൽ കുഴിച്ചിട്ടു; അറസ്റ്റ്

കടലില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ദമ്പതികളുടെ ആഗ്രഹത്തിന് കുട്ടി തടസ്സമാകും എന്നു കരുതിയാണ് ഈ ക്രൂരപ്രവൃത്തിക്ക് തുനിഞ്ഞത്.

Argentina

റെയ്‌നാ തോമസ്

, തിങ്കള്‍, 10 ഫെബ്രുവരി 2020 (14:49 IST)
കടല്‍ത്തീരത്ത് ഉല്ലാസത്തിനെത്തിയ ദമ്പതികൾ രണ്ടു വയസ്സുള്ള മകളെ കഴുത്തറ്റം മണലില്‍ കുഴിച്ചിട്ടു. കടലില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ദമ്പതികളുടെ ആഗ്രഹത്തിന് കുട്ടി തടസ്സമാകും എന്നു കരുതിയാണ് ഈ ക്രൂരപ്രവൃത്തിക്ക് തുനിഞ്ഞത്.

അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ സാന്റ ക്ലാര ഡെല്‍മാറിലാണ് സംഭവം. അര്‍ജന്റീനന്‍ സ്വദേശിയായ 29 കാരനും ഇയാളുടെ പരാഗ്വക്കാരിയായ ഭാര്യയുമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും വന്‍തോതില്‍ ലഹരി മരുന്നുകളും കണ്ടെടുത്തു. 45 മിനുട്ടോളമാണ് കുട്ടി മണലില്‍ കഴുത്ത് മാത്രം വെളിയിലെന്ന സ്ഥിതിയില്‍ കഴിഞ്ഞത്.
 
വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോൾ‍, ഏകദേശം 35 ഡിഗ്രി സെല്‍ഷ്യസ് ചൂടും, ഭക്ഷണവും കിട്ടാതെ കുട്ടി തളര്‍ന്ന അവസ്ഥയിലായിരുന്നു. സൂര്യതാപമേറ്റ് കുട്ടിയുടെ മുഖമാകെ കരുവാളിച്ചിരുന്നതായും പൊലീസ് അധികൃതര്‍ പറഞ്ഞു. ലഹരിയുടെ ഉന്മാദത്തിലാണ് ഇവര്‍ ഈ ക്രൂരതയ്ക്ക് തുനിഞ്ഞതെന്നും പൊലീസ് സൂചിപ്പിച്ചു.
 
പൊലീസിനെ കണ്ടതോടെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. ലഹരിയില്‍ ഇവര്‍ കടലില്‍ സഭ്യമല്ലാതെയാണ് പെരുമാറിയിരുന്നതെന്ന് മറ്റുസഞ്ചാരികള്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂടുതൽ പ്രീമിയം, അടിമുടി മാറ്റങ്ങളുമായി i20 വരുന്നു, രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യൂണ്ടായ്