ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാവില്ലെന്ന് അമേരിക്കന്‍ കോടതി. ഇതോടെ ട്രംപിന് വീണ്ടും തിരിച്ചടി കിട്ടിയിരിക്കുകയാണ്. മാതാപിതാക്കള്‍ക്ക് അമേരിക്കന്‍ പൗരത്വം ഉണ്ടെങ്കില്‍ മാത്രമേ കുട്ടിക്കും പൗരത്വം ലഭിക്കുകയുള്ളൂവെന്ന് നിയമമാണ് ട്രംപ് കൊണ്ടുവന്നത്. ഇത്തരത്തില്‍ ചിലരുടെ മക്കള്‍ക്ക് മാത്രം ജന്മാവകാശമായി പൗരത്വം നല്‍കുന്നത് അനുവദിക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി.
യുഎസ് ഒമ്പതാം സര്‍ക്യൂട്ട് കോടതിയാണ് ഇത് സംബന്ധിച്ച് അമേരിക്കന്‍ ഭരണകൂടത്തിന്റെ അപ്പീല്‍ തള്ളിയത്. ഇതോടെ നിയമ പോരാട്ടം അമേരിക്കന്‍ സുപ്രീം കോടതിയിലേക്ക് നീളുമെന്ന് ഉറപ്പായി. ട്രംപ് അധികാരത്തില്‍ വന്ന ഉടനെ നടപ്പാക്കിയ നിയമമായിരുന്നു ഇത്.
ഈ ഉത്തരവ് സിയാറ്റില്‍ ജഡ്ജി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീലാണ് ഇപ്പോള്‍ കോടതി തള്ളിയത്. ട്രംപുകൊണ്ടുവന്ന നിയമം ഇന്ത്യക്കാരുള്‍പ്പെടെയുള്ള കുടിയേറ്റക്കാരെ ആശങ്കയിലാക്കിയിരുന്നു.