Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരം

മാര്‍പാപ്പയ്ക്കു പോളി മൈക്രോബയല്‍ അണുബാധ അണുബാധയുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരം

രേണുക വേണു

, ബുധന്‍, 19 ഫെബ്രുവരി 2025 (08:12 IST)
ആഗോള കത്തോലിക്കാസഭയുടെ തലവനും റോമിന്റെ ഭരണാധികാരിയുമായ ഫ്രാന്‍സിസ് മാര്‍പാപ്പ (88) യുടെ ആരോഗ്യനില അതീവ ഗുരുതരം. ബ്രോങ്കൈറ്റിസ് ബാധിച്ച് നാല് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ന്യുമോണിയ കൂടി ബാധിച്ചതോടെ ആരോഗ്യനില സങ്കീര്‍ണമായെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 
 
മാര്‍പാപ്പയ്ക്കു പോളി മൈക്രോബയല്‍ അണുബാധ അണുബാധയുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.  ഇതിനായുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നതെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ പറഞ്ഞു. 
 
ഒരാഴ്ചയിലേറെയായി ശ്വാസകോശ സംബന്ധമായ അണുബാധ മൂലം ചികിത്സയിലാണ് മാര്‍പാപ്പ. ഇന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിവാര സദസ് റദ്ദാക്കിയതായി വത്തിക്കാന്‍ അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റംസാനിൽ മുസ്ലീം ജീവനക്കാരുടെ ജോലി സമയം കുറച്ച് തെലങ്കാന സർക്കാർ, പ്രീണനമെന്ന് ബിജെപി