Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 7965, ഇറ്റലിയിൽ ഇന്നലെ മാത്രം 345 മരണം

ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 7965, ഇറ്റലിയിൽ ഇന്നലെ മാത്രം 345 മരണം

അഭിറാം മനോഹർ

, ബുധന്‍, 18 മാര്‍ച്ച് 2020 (08:27 IST)
ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 7,965 ആയി. ഇതുവരെയായി 1,98,178 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്.ചൈനയിൽ സ്ഥിതിഗതികൾ പഴയ അവസ്ഥയിലേക്കെത്തിയപ്പോൾ ഇറ്റലിയിൽ സ്ഥിതി കൂടുതൽ രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 345 പേരാണ് ഇറ്റലിയിൽ മരണത്തിന് കീഴടങ്ങിയത്.ഇറ്റലിയിലും ഫ്രാൻസിലും സ്പൈനിലും സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് യൂറോപ്പിൽ സമ്പൂർണ്ണ പ്രവേശന വിലക്ക് നിലവിൽ വന്നു. ഇതോടെ ഇനി ഒരു അറിയിപ്പ് ലഭിക്കുന്നത് വരെ ഒരു യൂറോപ്യൻ രാജ്യത്തേക്കും പോകുവാൻ സാധിക്കില്ല.
 
സാമ്പത്തിക തകർച്ചയിലായ പൗരന്മാർക്ക് ആശ്വാസം നൽകാൻ അമേരിക്കയും ബ്രിട്ടനും പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചു.അടിയന്തിര സാഹചര്യം നേരിടാൻ അൻപതു ലക്ഷം മാസ്കുകൾ തയാറാക്കാൻ പ്രതിരോധ വകുപ്പ് യുഎസ് കമ്പനികൾക്ക് നിർദേശവും നൽകിയിട്ടുണ്ട്.സമ്പർക്ക് വിലക്ക് കർശനമാക്കിയില്ലെങ്കിൽ അമേരിക്കയിൽ പത്തുലക്ഷവും ബ്രിട്ടനിൽ രണ്ടര ലക്ഷവും ആളുകൾ മരിക്കുമെന്ന് ലണ്ടനിലെ ഇൻപീരിയൽ കോളേജ് ഗവേഷകർ മുന്നറിയിപ്പ് നൽകി.അതിനിടെ കൊവിഡ് രോഗാണുക്കൾ പ്ലാസ്റ്റിക്കിലും ഇരുമ്പിലും മറ്റും മൂന്നു ദിവസംവരെ ജീവിക്കുമെന്ന് ഒരു പഠനത്തിൽ കണ്ടെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 345 പേർ മരിച്ചതോടെ ഇറ്റലിയിലെ മരണസംഘ്യ 2,500 കടന്നു.രോഗപ്പകർച്ച തടയുന്നതിൽ ഭരണകൂടം പരാജപ്പെട്ടെന്ന വിമർശനം ഉന്നയിച്ച നൂറു പേര് തുർക്കിയിൽ അറസ്റ്റ് ചെയ്‌തു. ബെൽജിയവും സമ്പൂർണ്ണ സമ്പർക്ക വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെള്ളം വിൽപ്പന ചരക്കായി, പ്ലാസ്റ്റിക് കുപ്പികളിലായി, നമ്മൾ കുടിക്കുന്നത് പ്ലാസ്റ്റിക് കലർന്ന വെള്ളമെന്ന് ആരും അറിയുന്നില്ല !