ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 23,000 കടന്നു.ആകെ മരണാസംഖ്യയിൽ മൂന്നിലൊന്ന് മരണങ്ങളും ഇറ്റലിയിലാണ് രേഖപ്പെടുത്തിയത്. ലോകാമാകമാനമായി ഇതുവരെ 5,25,000 മുകളിൽ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്നലെ മാത്രം 60,000 ലധികം കേസുകളാണ് ലോക്കത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി സ്തിരീകരിച്ചത്.ആകെ മരണങ്ങളുടെ എണ്ണം 24,000 കടന്നു. രണ്ട് ദിവസങ്ങളിൽ നിന്നായി ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്‌തത്. ഇറ്റലിയിൽ മരണസംഖ്യ 8,000വും സ്പെയിനിൽ 4,000വും കടന്നു.
6200 ലധികം കേസുകളാണ് ഇറ്റലിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്‌തത്. 700ലേറെ പേർ മരണപ്പെട്ടു. സ്പെയിനിലും ഇറ്റലിക്ക് സമാനമായ അവസ്ഥയാണ് നിലവിലുള്ളത്.ഇന്നലെ മാത്രം 700 ന് മുകളിൽ ആളുകളാണ് ഇന്നലെ സ്പെയിനിലും മരണപ്പെട്ടത്.അതേസമയം അമേരിക്കയിലും സ്ഥിതിഗതികൾ വഷളാവുകയാണ്.കൊവിഡ് മാനവരാശിക്ക് തന്നെ ഭീഷണിയാണെന്നും ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യ തങ്ങളുടെ അന്താരാഷ്ട്ര വിമാന സർവീസുകളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്.ജർമ്മനി, ഫ്രാൻസ്, ഇറാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനം തുടരുകയാണ്.
വത്തിക്കാനിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ വസതിയിൽ താമസിക്കുന്ന ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.10,000ലധികം പേർക്ക് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 9 ആയി ഉയർന്നിട്ടുണ്ട്. 33 രാജ്യങ്ങളിൽ ആയിരത്തിലധികം കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 95 ലേറെ രാജ്യങ്ങളിൽ നൂറിലേറെ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.