Publish Date: Sun, 21 Nov 2021 (17:48 IST)
Updated Date: Sun, 21 Nov 2021 (18:00 IST)
കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചന നല്‍കി യൂറോപ്പിലെ രോഗവ്യാപനം. യുകെയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും കോവിഡ് വ്യാപനത്തില്‍ അതീവ ജാഗ്രത വേണമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. രോഗവ്യാപനം തടയാന്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മരണസംഖ്യ മാര്‍ച്ച് ആകുമ്പോഴേക്കും അഞ്ച് ലക്ഷം കടക്കുമെന്നാണ് മുന്നറിയിപ്പ്. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വരാനിരിക്കെ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.