Webdunia - Bharat's app for daily news and videos

Install App

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംഖ്യ രണ്ട് ലക്ഷം കടന്നു, യുഎസ്സിൽ ഒറ്റ ദിവസം മരിച്ചത് 2494 പേർ

Webdunia
ഞായര്‍, 26 ഏപ്രില്‍ 2020 (10:07 IST)
ലോകത്താകമാനമുള്ള കൊവിഡ് മരണങ്ങൾ രണ്ട് ലക്ഷം പിന്നിട്ടു. 30 ലക്ഷത്തിനോട് അടുത്ത് ആളുകൾക്ക് രോഗം സ്ഥിരീകരിച്ചതായാണ് കണക്കുകൾ. നിലവിൽ 28 ലക്ഷത്തോളം കൊവിഡ് രോഗികൾ ഉണ്ടെന്നും ഇതിൽ 8.36 ലക്ഷം പേർ സുഖം പ്രാപിച്ചതായുമാണ് കണക്കുകൾ. 
 
കൊവിഡ് ഏറ്റവും മോശമായി ബാധിച്ച അമേരിക്കയിലും യൂറോപ്പിലും ഇപ്പോഴും സാഹചര്യം ഗൗരവകരമായി തുടരുകയാണ്. ഇന്നലെ മാത്രം 2494 പേരാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ അമേരിക്കയിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53,799 ആയി. നിലവിൽ 9.39 ലക്ഷം പേർക്കാണ് യുഎസ്സിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.ബ്രിട്ടനിൽ കൊവിഡ് മരണങ്ങൾ 20,000 കടന്നു.91 ദിവസങ്ങൾ കൊണ്ടാണ് ഒരു ലക്ഷം കൊവിഡ് മരണങ്ങൾ ഉണ്ടായതെങ്കിൽ വെറും 16 ദിവസങ്ങൾ കൊണ്ടാണ് മരണസംഖ്യ 2 ലക്ഷമായി ഉയർന്നത്.
 
സ്പെയിനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22,00 കവിഞ്ഞു. ഇറ്റലിയിൽ മരണസംഖ്യ 26,000  കടന്നു.ആകെ രോഗബാധിതരുടെ എണ്ണത്തിലും മരണപ്പെട്ടവരുടെ എണ്ണത്തിലും അമേരിക്കയാണ് മുന്നില്‍ നില്‍ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗിരീഷ് കുമാര്‍ ജെയ്‌സിയെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി; കൊലപാതകത്തിനു പദ്ധതിയിട്ടത് പണം തട്ടാന്‍, ഗൂഢാലോചനയില്‍ ഖദീജയും !

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments