ഒളിംപിക്‌സിന് ആറുദിവസം ശേഷിക്കെ ഒളിംപിക്‌സ് ഗ്രാമത്തില്‍ കൊവിഡ്. ടോക്യോയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പുറം രാജ്യത്ത് നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാളെ ഒളിംപിക്‌സ് ഗ്രാമത്തിന് പുറത്തെ ഹോട്ടലിലാണ് ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്നത്. ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടാണ് ഒളിംപിക്‌സ് നടത്തുന്നത്.
ആഗസ്റ്റ് 22വരെയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇല്ലാതെയാണ് മത്സരങ്ങള്‍ നടത്തുന്നത്.