Publish Date: Tue, 03 Aug 2021 (11:16 IST)
Updated Date: Tue, 03 Aug 2021 (11:24 IST)
ടോക്യോയിലെ ഒളിംപിക് ഗ്രാമത്തില്‍ കൊവിഡ് വര്‍ധിക്കുന്നു. പുതിയതായി 18 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗ്രാമത്തിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 294 ആയി. മത്സരം കഴിഞ്ഞാല്‍ താരങ്ങള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കൊവിഡ് മൂലം വിജയികള്‍ക്ക് മെഡല്‍ നല്‍കുന്നതു പോലും ഒഴിവാക്കിയിരിക്കുകയാണ്.