Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയില്‍ പലസംസ്ഥാനങ്ങളും മാസ്‌ക് നിര്‍ബന്ധമാക്കി; ജനവരി പകുതിയോടെ ചൈനയില്‍ പ്രതിദിനകേസുകള്‍ 35ലക്ഷമായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ പലസംസ്ഥാനങ്ങളും മാസ്‌ക് നിര്‍ബന്ധമാക്കി; ജനവരി പകുതിയോടെ ചൈനയില്‍ പ്രതിദിനകേസുകള്‍ 35ലക്ഷമായി ഉയരുമെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 23 ഡിസം‌ബര്‍ 2022 (14:33 IST)
ഇന്ത്യയില്‍ പല സംസ്ഥാനങ്ങളും മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രധാനമന്ത്രിയുടെ കോവിഡ് അവലോകന യോഗത്തില്‍ പരിശോധനയും ജനിതകശ്രേണിരണവും കൂട്ടാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ചൈനയാണ് ഇപ്പോള്‍ ലോകത്ത് കോവിഡ് സ്ഥിതി ഏറ്റവും മോശമായി തുടരുന്ന രാജ്യം.
 
ജനുവരിയിലും മാര്‍ച്ചിലും പുതിയ രണ്ട് കൊവിഡ് തരംഗങ്ങള്‍ക്കൂടി ചൈനയിലുണ്ടാകുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജനുവരി പകുതിയോടെ പ്രതിദിന കേസുകള്‍ 37 ലക്ഷമായി ഉയരും. മാര്‍ച്ചില്‍ ഇത് 42 ലക്ഷത്തിലേക്ക് എത്തും. കോവിഡ് സീറോയില്‍ നിന്നുള്ള പെട്ടന്നുള്ള പിന്മാറ്റം വന്‍ തിരിച്ചടിയാണ് ചൈനയില്‍ ഉണ്ടാക്കിയിരിക്കുന്നത്. തുടക്കം മുതല്‍ കോവിഡിന്റെ എല്ലാ വശങ്ങളും നിരീക്ഷിക്കുകയും വിശകലനം ചെയ്യുന്ന സ്ഥാപനമാണ് എയര്‍ഫിനിറ്റി ലിമിറ്റഡ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിച്ച് നയതന്ത്ര പരിഹാരം കാണുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍