Publish Date: Sat, 29 Jan 2022 (15:15 IST)
Updated Date: Sat, 29 Jan 2022 (15:17 IST)
കോവിഡ് മൂന്നാംതരംഗം ഫെബ്രുവരി ആദ്യവാരത്തോടെ ദുര്‍ബലമാകുമെന്ന് ലോകാരോഗ്യ സംഘടനയിലെ സാങ്കേതിക ഉപദേശക സമിതി അധ്യക്ഷന്‍ ഡോ. അനുരാഗ് അഗര്‍വാള്‍. കേസുകള്‍ കുറയുമ്പോള്‍ ആദ്യം നിയന്ത്രങ്ങളില്‍ ഇളവുവരുത്തേണ്ടത് സ്‌കൂളുകളിലാണെന്ന് അദ്ദേഹം പറഞ്ഞു.
ഓഫ് ലൈന്‍ ക്ലാസുകള്‍ അടിയന്തരമായി ആരംഭിക്കേണ്ടത് പുതുതലമുറയുടെ ഭാവിക്ക് അത്യാവശ്യമാണ്. കുട്ടികളെ സ്‌കൂളില്‍നിന്നകറ്റുന്നത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ദോഷംചെയ്യും. കുട്ടികളുമായി വിനോദസഞ്ചാരകേന്ദ്രങ്ങളിലടക്കം ചുറ്റുന്നതിലും നല്ലത് അവര്‍ സ്‌കൂളില്‍ പോകുന്നതാണ്.