Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗര്‍ഭിണികള്‍ക്ക് നിയമന വിലക്ക്; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം അപരിഷ്‌കൃതമെന്ന് വിമര്‍ശനം

ഗര്‍ഭിണികള്‍ക്ക് നിയമന വിലക്ക്; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം അപരിഷ്‌കൃതമെന്ന് വിമര്‍ശനം

സിആര്‍ രവിചന്ദ്രന്‍

, ശനി, 29 ജനുവരി 2022 (14:39 IST)
ഗര്‍ഭിണികള്‍ക്ക് നിയമന വിലക്ക് ഏര്‍പ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം അപരിഷ്‌കൃതമാണെന്ന് പലയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നു. ഇക്കാര്യം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. മൂന്ന് മാസമോ അതില്‍ കൂടുതലോ ഗര്‍ഭിണികളായ സ്ത്രീകളെ നിയമിക്കരുത് എന്ന വിവേചനപരമായ നിയമം ഏര്‍പ്പെടുത്താനുള്ള എസ്ബിഐ തീരുമാനം അപലപനീയമാണ്. നിയമനത്തിന് പരിഗണിക്കപ്പെടുന്ന യുവതി ഗര്‍ഭിണിയാണെങ്കില്‍ അവരുടെ ഗര്‍ഭകാലം മൂന്ന് മാസത്തില്‍ കൂടുതലാണെങ്കില്‍ അത് നിയമനത്തില്‍ താല്‍കാലിക അയോഗ്യതയാക്കി കണക്കാക്കുമെന്നാണ് എസ്ബിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. 
 
സ്ത്രീകളോടുള്ള ഈ വിവേചനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. എല്ലാവര്‍ക്കും തുല്യ അവസരം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണിത്. ഗര്‍ഭിണികള്‍ക്ക് നിയമനത്തിലും സ്ഥാനക്കയറ്റത്തിനും വിലക്കിനോളം പോന്ന കര്‍ശന നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന എസ്ബിഐയില്‍ ഏറെക്കാലത്തെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് 2009 ലാണ് മാറ്റം വന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് ഗോഡൗണിന് സമീപം നവജാത ശിശു മരിച്ച നിലയില്‍