ലോകത്ത് കൊവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 5.33 ലക്ഷമായി(5,32,861). ലോകമാകമാനമായി 1.14 കോടി ജനങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 64.34 ലക്ഷം പേര്‍ രോഗവിമുക്തി നേടി. 58,530 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1.89 ലക്ഷം കേസുകളാണ് ലോകത്ത് റിപ്പോർട്ട് ചെയ്‌തത്.ബ്രസീലിൽ മാത്രം 1111 പേർ മരണപ്പെട്ടു. ഇന്നലെ ലോകത്താകമാനമായി 4489 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.നിലവിൽ അമേരിക്കയിലാണ് ഏറ്റവുമധികം കൊവിഡ്(29.36 ലക്ഷം)രോഗികളുള്ളത്.1.32 ലക്ഷം പേരാണ് യുഎസ്സില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
ബ്രസീലിൽ 15.78 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 64,365 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.റഷ്യയിൽ 6.75 ലക്ഷം കൊവിഡ് രോഗികളുണ്ടെങ്കിലും മരണസംഖ്യയിൽ ഇന്ത്യയേക്കാൾ പിറകിലാണ്.6.74 ലക്ഷം കൊവിഡ് രോഗികളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം 24,000ത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പ്ഓർട്ട് ചെയ്‌തിട്ടുള്ളത്.