പോലീസ് ഉദ്യോഗസ്ഥര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ഡിജിപി അറിയിച്ചത്. അതേസമയം ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത് സംസ്ഥാനത്ത് പ്രഖ്യാപിച്ചത്. കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), ചൊക്ലി (5), ഏഴോം (7), തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി (34), മയ്യില്‍ (11), തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ (5), ഒറ്റശേഖരമംഗലം (10), പാറശാല (16, 18), എറണാകുളം ജില്ലയിലെ ചെല്ലാനം (15, 16), പിറവം (17), പൈങ്ങോട്ടൂര്‍ (5), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (6, 7), പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര (11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
അതേസമയം 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 135 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. ഇന്ന് 240 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 6 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ 2 പേര്‍ക്കു വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.