ഹൃദയാഘാതം: ദാവൂദ് ഇബ്രാഹിമിന്റെ നില അതീവ ഗുരുതരം; ശരീരത്തിന്റെ ഒരു വശം തളര്‍ന്നുപോയതായി റിപ്പോര്‍ട്ട്
ഹൃദയാഘാതത്തെ തുടർന്ന് ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്
അധോലോകരാജാവ് ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ദാവൂദിനെ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് സിഎന്‍എന്‍ ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ദാവൂദ് ആരോഗ്യവാനാണെന്ന് അനുയായി ഛോട്ടാ ഷക്കീല്‍ ചാനലിനോട് ഫോണിലൂടെ പ്രതികരിച്ചു.
61 വയസ്സുള്ള ദാവൂദിന് ഗുരുതരമായ ഗാൻഗ്രീൻ രോഗമാണെന്നും നടക്കാന്‍ കഴിയുന്നില്ലെന്നും കഴിഞ്ഞ വർഷം റിപ്പോർട്ടുകൾ വന്നിരുന്നു. ലിയാഖത് നാഷനൽ ഹോസ്പിറ്റലിലും കമ്പൈൻഡ് മിലിട്ടറി ഹോസ്പിറ്റലിലുമാണ് അന്ന് അദ്ദേഹത്തിന് ചികിൽസ നടന്നതെന്നും പറഞ്ഞിരുന്നു. എന്തുതന്നെയായാലും ദാവൂദ് ഇബ്രാഹിം മരിച്ചുപോയാല്‍ പോലും ഇക്കാര്യം പാകിസ്ഥാന്‍ വെളിപ്പെടുത്തില്ലെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നത്.