ഡിജിപി നിയമനം സര്‍ക്കാര്‍ മന:പൂര്‍വം വൈകിപ്പിക്കുന്നു; സെന്‍കുമാര്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്
തീരുമാനം നടപ്പിലാക്കാന്‍ വൈകുന്ന സര്‍ക്കാരിനെതിരെ സെന്‍കുമാര്‍ സുപ്രീം കോടതിയിലേക്ക്
ടിപി സെന്‍കുമാര്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്. ഡിജിപിയായുള്ള തന്റെ പുനര്‍നിയമനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് സെന്‍കുമാര്‍ കോടതിയെ സമീപിക്കുന്നത്. തിങ്കളാഴ്ചയാണ് സെന്‍കുമാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുക.
നേരത്തെ ടി.പി സെന്‍കുമാറിന് അനുകൂലമായാണ് സുപ്രീകോടതി വിധി വന്നത്. ഇതേതുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ നിയമോപദേശം തേടിയിരുന്നു. സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഈ കേസ് വാദിച്ചതും ഹരീഷ് സാല്‍വെ ആയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിലൂടെയായിരുന്നു ഡി.ജി.പി. ശങ്കര്‍റെഡ്ഡി, വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ എന്നിവരുടെ നിയമനം. ഈ നിയമനങ്ങളേയും വിധി ബാധിക്കുമോ എന്ന കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്.