Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം 41 ആയി, 1287 പേർക്ക് രോഗ ബാധ,യൂറോപ്പിലേക്കും പടർന്നതായി സ്ഥിരീകരണം

കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം 41 ആയി, 1287 പേർക്ക് രോഗ ബാധ,യൂറോപ്പിലേക്കും പടർന്നതായി സ്ഥിരീകരണം

അഭിറാം മനോഹർ

, ശനി, 25 ജനുവരി 2020 (08:32 IST)
ലോകമെങ്ങും ഭീതി പടർത്തി ചൈനയിൽ കൊറോണ വൈറസ് നിയന്ത്രാതീതമായി പടരുന്നു. ഇതുവരെ 41 പേരാണ് വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞത്. 1287 ആളുകൾക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും ചൈനീസ് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 237 പേർ ഗുരുതരാവസ്ഥയിലാണ്.
 
കൊറോണ വൈറസ് ബാധ ഇതിനിടെ യൂറോപ്പിലേക്കും പടരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഫ്രാൻസിൽ മൂന്ന് പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ഫ്രാൻസ് ആഭ്യന്തരമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ചൈനയിൽ നിലവിൽ ആയിരത്തിലധികം ആളുകളാണ് ചികിത്സയിലുള്ളത്. ഇവർക്കായി പ്രത്യേക ആശുപത്രികളും സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
 
രോഗബാധയെ തുടർന്ന് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങള്‍ അടച്ചതായി ചൈനീസ് അധികൃതര്‍ അറിയിച്ചു. രോഗം ആദ്യം റിപ്പോർട്ട് ചെയ്ത വുഹാന്‍, ഹുവാങ്ഗാങ്, ഉജൗ,ഷിയാന്താവോ,ഷിജിയാങ്,ക്വിയാന്‍ജിയാങ്, ചിബി,ലിഷുവാന്‍, ജിങ്ജൗ, ഹുവാങ്ഷി  തുടങ്ങിയ സ്ഥലങ്ങളിലാണ് നിയന്ത്രണമുള്ളത്. ഏകദേശം നാല് കോടിയോളം പേർ ഈ പ്രദേശങ്ങളിൽ പുറംലോകവുമായി ബന്ധമില്ലാതെയാണ് കഴിയുന്നത്.
 
ചൈനയിൽ രോഗഭീതിയെ തുടർന്ന് ലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ വന്‍മതിലിന്റെ ബാഡാലിങ് ഭാഗവും ഷാങ്ഹായിലെ ഡിസ്‌നിലാന്‍ഡും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ചൈനീസ് പുതുവത്സരപ്പിറവിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കും ചൈന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
 
നിലവിൽ ചൈന, ജപ്പാന്‍, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം,തയ്‌വാന്‍,ഹോങ്‌കോങ്,സിങ്കപ്പൂര്‍,  മക്കാവു, ഫിലിപ്പീന്‍സ്, യു.എസ് എന്നിവിടങ്ങളിലാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്രാമങ്ങള്‍ ഡിജിറ്റലാകുമോ? ബജറ്റ് പ്രഖ്യാപനങ്ങള്‍ എന്ന് നടപ്പിലാകും?