ബഹ്‌റൈനിലെ മനാമയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
ബഹ്‌റൈനില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
ബഹ്‌റൈനില്‍ മലയാളിയായ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മനാമയിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ കോഴിക്കോട് വടകര സ്വദേശി മീത്തലെ വീട്ടില്‍ രാജേഷ് (39)നെയാണ് മരിച്ചന്നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടത്. നാട്ടില്‍ അവധിക്കുപോയി വിവാഹിതനായശേഷം രണ്ടാഴ്ച മുമ്പാണ് രാജേഷ് തിരിച്ചെത്തിയത്. മൃതദേഹം സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കയക്കും.