Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ല; വിശദീകരണവുമായി യുഎസ് പ്രതിരോധ സെക്രട്ടറി

Mark Esper

കെ കെ

, ചൊവ്വ, 7 ജനുവരി 2020 (09:02 IST)
അമേരിക്കന്‍ സൈന്യം ഇറാഖ് വിടാന്‍ തീരുമാനമില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെര്‍. ഇറാഖില്‍  നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നു എന്ന മാധ്യമ വാര്‍ത്തകള്‍ക്ക്പിന്നാലെയാണ് പ്രതിരോധസെക്രട്ടറിയുടെ വിശദീകരണം.  മാര്‍ക് എസ്‌പെറിനെ ഉദ്ധരിച്ച് സ്പുട്‌നിക്കാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 
ബാഗ്ദാദില്‍ വെച്ച് നടന്ന വ്യോമാക്രമണത്തില്‍ ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ അമേരിക്കന്‍ സൈന്യം രാജ്യം വിടണമെന്ന് ഇറാഖ് പാര്‍ലിമെന്റില്‍ അടിയന്തര യോഗം ആവശ്യപ്പെട്ടിരുന്നു.
 
തന്റെ പിതാവിന്റെ മരണം അമേരിക്കയ്ക്ക് കറുത്ത ദിനങ്ങളാണ് സമ്മാനിക്കുകയെന്ന് സുലൈമാനിയുടെ മകള്‍ അന്ത്യോപചാര ചടങ്ങില്‍ തടിച്ചു കൂടിയ ജനങ്ങളുടെ മുമ്പാകെ പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുകവലിക്കാൻ അനുവദിച്ചില്ല; കോടതിയ്‌ക്കുള്ളിൽ വെച്ച് പ്രതി പൊലീസുകാരന്റെ തലയ്‌ക്കടിച്ചു പരിക്കേൽപ്പിച്ചു